Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Broadcast

America

സൈ​നി​ക വ​ധ​ശി​ക്ഷ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നു​ള്ള പെ​ന്‍റ​ണി​ന്‍റെ പ​ദ്ധ​തി ട്രം​പ് റ​ദ്ദാ​ക്കി

വാ​ഷിംഗ്ട​ൺ: ഫോ​ർ​ട്ട് ഹൂ​ഡ് മി​ലി​ട്ട​റി ബേ​സി​ൽ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മു​ൻ ആ​ർ​മി മേ​ജ​ർ നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ ത​ത്സ​മ​യം  സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നു​ള്ള പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ് റ​ദ്ദാ​ക്കി. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളും മ​ത​നേ​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ൽ.

ഡി​സം​ബ​ർ 3നാ​ണ് നി​ദാ​ൽ ഹ​സ​ന്‍റെ വ​ധ​ശി​ക്ഷ ഫ​യ​റിംഗ് സ്ക്വാ​ഡ് വ​ഴി ന​ട​പ്പാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ശി​ക്ഷാ​വി​ധി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്ന പെ​ന്‍റഗൺ മേ​ധാ​വി പി​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് ട്രം​പ് തി​രു​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള അ​പൂ​ർ​വുമാ​യ പ​ര​സ്യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ​യാ​ണ് ഇ​ത് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും ഇ​രു​വ​രും ത​മ്മി​ൽ പൂ​ർ​ണ യോ​ജി​പ്പാ​ണെ​ന്ന് പെ​ന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കി.

ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നേ​രി​ട്ട് കാ​ണാ​ൻ ഇ​ര​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ടാ​കും. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം ഡി​സം​ബ​ർ 3-ന് ​ത​ന്നെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​മെ​ന്നും എ​ന്നാ​ൽ അ​ത് ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യി​ല്ലെ​ന്നും ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു.

Latest News

Corehub Up